Saturday, 29 November 2014
അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനാചരണം ഡിസംബര്‍ ഒന്‍പതിന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനാചരണം ഡിസംബര്‍ ഒന്‍പതിന് സംസ്ഥാനത്ത് സെമിനാറുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ ദിനാചരണം നടത്തും. വിജിലന്‍സ്-ആന്റികറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂളുകള്‍ മുതലായിടങ്ങളില്‍ ആന്റി കറപ്ഷന്‍ ഇനിഷ്യേറ്റീവ്‌സ് എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ അഴിമതി വിരുദ്ധ പ്രതിജ്ഞയുമെടുക്കും. പ്രതിജ്ഞ ചുവടെ. PLEDGE We do hereby solemenly pledge that we shall continuously strive to bring about integrity and transparency in all spheres of our activities. We also pledge that we shall work sincerely for eradication of corruption in all spheres of life. We shall remain vigilant and work towards the above objective. Through our collective efforts, we shall bring pride to our nation. We shall do our duty conscientiously and act without fear or favour പ്രതിജ്ഞ നാം നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും സത്യസന്ധതയും സുതാര്യതയും കാത്തു സൂക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കുമെന്ന് ഇതിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിര്‍ബാധം പ്രവര്‍ത്തിക്കുമെന്നും നാം പ്രതിജ്ഞ ചെയ്യുന്നു. അഴിമതിരഹിത പ്രവര്‍ത്തനം ലക്ഷ്യമാക്കി സദാ ജാഗരൂകരായി പ്രവര്‍ത്തിക്കും. സംഘടിത പരിശ്രമത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയും ചെയ്യും. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ മനസാക്ഷിക്കനുസരിച്ച് നിര്‍ഭയമായും പക്ഷഭേദമില്ലാതെയും നിറവേറ്റുമെന്ന് ഇതിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment