FLASH NEWS

WELCOME TO GWLPS KUMBLA BLOG. BLOG ADRESS IS........... 11329gwlpskumbla.blogspot.in animated-school-image-0007 Thank U
2016 INTERNATIONAL YEAR OF PULSES

Friday, 12 December 2014


CABINET GIVES APPROVAL FOR TEACHERS PACKAGE AND TEACHERS BANK ASSOCIATED WITH IT

അധ്യാപക പാക്കേജിനും അതോടനുബന്ധിച്ചുള്ള അധ്യാപക ബാങ്കിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

2014-15 ല്‍ പുതിയ തസ്‌തിക നിര്‍ണ്ണയം നടത്തിയതിനെ തുടര്‍ന്ന്‌ അധ്യാപകരെ പുനര്‍വിന്യസിക്കാന്‍ അദ്ധ്യാപകപാക്കേജും അധികമായി വരുന്ന അധ്യാപകര്‍ക്കുവേണ്ടി അദ്ധ്യാപകബാങ്ക്‌ രൂപീകരിക്കാനും മന്ത്രിസഭായോഗം തിരുമാനിച്ചു.

2010-11 ലെ തസ്‌തിക

 
 


നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്‌തികകളുമാണ്‌ അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്‌ഡം. എന്നാല്‍ യു.ഐ.ഡി അനുസരിച്ചു നടത്തിയ 2014-15 ലെ തസ്‌തിക നിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്‌തികളും 2010-11 ലെ തസ്‌തികനിര്‍ണ്ണയത്തേക്കാള്‍ കുറവാണെങ്കില്‍ 2014-15 ലെ തസ്‌തികനിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയ ഡിവിഷനുകളും തസ്‌തികകളും മാത്രമേ അനുവദിക്കുകയുള്ളൂ. 2010-11 ലെ തസ്‌തികനിര്‍ണ്ണയം സംബന്ധിച്ച്‌ ഒരവകാശവാദവും അനുവദിക്കുന്നതല്ല. ഇതിന്‍പ്രകാരം അധികമായി വരുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാരിന്‌ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നല്‍കണം.

യു.ഐ.ഡി അനുസരിച്ച്‌ 2014-15 ലെ തസ്‌തിക നിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്‌തികകളും 2010-11 ലെ തസ്‌തിക നിര്‍ണ്ണയത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക ഡിവിഷനുകളും തസ്‌തികകളും അനുവദിക്കുന്നത്‌ സര്‍ക്കാര്‍ തലത്തില്‍ ആയിരിക്കും.

കെ.ഇ.ആര്‍ പ്രകാരം 1:45 അനുപാതത്തില്‍ തന്നെ തസ്‌തിക നിര്‍ണ്ണയം നടത്തണമെന്നതാണ്‌ സര്‍ക്കാരിന്റെ നയം. എന്നാല്‍ റിട്ടയര്‍മെന്റ്‌, മരണം, രാജി, പ്രമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2010-11 നു ശേഷം 2013-14 വരെ നടത്തിയ നിയമനങ്ങള്‍ കുട്ടികള്‍ ഇല്ലാതെ വരുന്ന പക്ഷം എല്‍.പി. സ്‌കൂളുകളില്‍ 1:30 യും യു.പി., ഹൈസ്‌കൂളുകളില്‍ 1:35 യും അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ അംഗീകരിക്കും. 2014-15 മുതല്‍ 1:45 അനുപാതത്തില്‍ തന്നെയാണ്‌ തസ്‌തികനിര്‍ണ്ണയം നടത്തുന്നത്‌.

ദീര്‍ഘകാലാവധി (അക്കാദമിക്‌ വര്‍ഷമോ അധികമോ ഉള്ളവ), സ്ഥലംമാറ്റം സ്ഥലമാറ്റം ഒരംഗീകൃത തസ്‌തികയില്‍ നിന്നും മറ്റൊരു അംഗീകൃത തസ്‌തികയിലേക്ക്‌ എന്നിവ മൂലമുണ്ടാകുന്ന നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കും. എന്നാല്‍ ഇവ 31.03.2011 ന്‌ മുന്‍പ്‌ നിലനിന്നിരുന്ന അംഗീകൃത തസ്‌തികകളിലായിരിക്കും.

ഒരു വര്‍ഷത്തില്‍ കൂടുതലുള്ള ദീര്‍ഘകാല നിയമനങ്ങള്‍ക്ക്‌ അധിക തസ്‌തിക 1:45 പ്രകാരം അനുവദിക്കും.

2011-12 നും, 2014-15 നും ഇടയില്‍ അധിക തസ്‌തികയ്‌ക്ക്‌ അര്‍ഹത ഉണ്ടായിരുന്ന മാനേജര്‍മാര്‍ നിയമനം നടത്തിയ, തസ്‌തികള്‍ക്ക്‌ അംഗീകാരം നല്‍കും. പക്ഷേ പിന്നീട്‌ കുട്ടികളുടെ എണ്ണക്കുറവു കാരണം തസ്‌തിക നഷ്‌ടപ്പെട്ടാല്‍ അവരെ ബാങ്കില്‍ ഉള്‍പ്പെടുത്തില്ല.

അധ്യാപക ബാങ്ക്‌

സര്‍ക്കാര്‍/എയ്‌ഡഡ്‌ സ്‌കൂളുകളില്‍ താത്‌ക്കാലിക പാക്കേജിലെ ഇനിയും പുനര്‍വിന്യസിക്കപ്പെടാത്ത പ്രൊട്ടക്‌ടഡ്‌ അധ്യാപകരെയും റിട്രഞ്ച്‌ഡ്‌ അധ്യാപകരെയും പുനര്‍വിന്യസിക്കുന്നതിനും നിലനിര്‍ത്തുന്നതിനും തടസ്സമില്ലാതെ ശമ്പളം നല്‍കുന്നതിനും വേണ്ടിയാണ്‌ അധ്യാപക ബാങ്ക്‌ രൂപീകരിക്കുന്നത്‌. ഉചിതമായ പുനര്‍വിന്യാസം ലഭിക്കുന്നതുവരെ അധ്യാപക ബാങ്കിലുള്‍പ്പെട്ടവര്‍ക്ക്‌ ഇപ്പോള്‍ അവര്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍ നിന്നുതന്നെ ശമ്പളം ലഭിക്കും. അവരുടെ ശമ്പളവിതരണവും സ്‌പാര്‍ക്കില്‍ കൂടിയായിരിക്കും. 31.03.2011 ന്‌ മുമ്പ്‌ നിയമനം ലഭിച്ചവര്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഒറ്റ തവണ മാത്രം ഉള്ള താത്‌ക്കാലിക നടപടി മാത്രമാണ്‌ അധ്യാപക ബാങ്ക്‌. ഇനി അധ്യാപക ബാങ്കില്‍ അധികമായി ആരേയും ഉള്‍പ്പെടുത്തില്ല.

അധ്യാപക ബാങ്കിലേക്ക്‌ മാറ്റപ്പെടുന്ന അധ്യാപകരുടെ ലിസ്റ്റ്‌ എയ്‌ഡഡ്‌/സര്‍ക്കാര്‍ മേഖലകളില്‍ പ്രതേ്യകം തയാറാക്കണം.

യു.ഐ.ഡിയില്‍ കൃത്രിമം കാട്ടി നിയമിച്ച അനധികൃത നിയമനം, ജനനത്തീയതിയിലെ മാനദണ്‌ഡം മറികടന്നുള്ള നിയമനം, നിര്‍ദ്ദിഷ്‌ടയോഗ്യതയില്ലാത്ത നിയമനം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം അധ്യാപകരെ അധ്യാപക ബാങ്കിലെ ലിസ്റ്റില്‍ നിന്നും അനുബന്ധ ലിസ്റ്റില്‍ നിന്നും 01.10.2011 ലെ പാക്കേജ്‌ ഉത്തരവിന്റെ അനുബന്ധലിസ്റ്റില്‍ നിന്നും നീക്കം ചെയ്യും. ഇതുമൂലമുള്ള നഷ്‌ടം മാനേജരുടെ ബാദ്ധ്യതയായി കണക്കാക്കി റവന്യൂറിക്കവറി നടപടികള്‍ എടുക്കുന്നതാണ്‌.

എല്ലാ കുട്ടികളുടെയും യു.ഐ.ഡി പ്രകാരമുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ജോലി 28.03.2015 ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കണം. അതുവരെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ യു.ഐ.ഡി ഡാറ്റാ അനുസരിച്ച്‌ പുറപ്പെടുവിച്ചിട്ടുള്ള തസ്‌തികനിര്‍ണ്ണയ ഉത്തരവുകള്‍ പ്രൊവിഷണലായി നിലനില്‍ക്കും.

അധ്യാപകബാങ്കിലുള്‍പ്പെട്ട അധ്യാപകരുടെ ലിസ്റ്റ്‌ തയ്യാറാക്കേണ്ടത്‌ അതത്‌ എ.ഇ.ഒ/ഡി.ഇ.ഒ മാരും അതിന്റെ കൃത്യത പരിശോധിക്കേണ്ടത്‌ അതത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍മാരും ബാങ്കിന്റെ ചുമതല വഹിക്കേണ്ടത്‌ പൊതു വിദ്യാഭ്യാസ ഡയറക്‌ടറും അന്തിമ ലിസ്റ്റ്‌ തീരുമാനിക്കുന്നത്‌ സര്‍ക്കാരുമായിരിക്കും.

പ്രവര്‍ത്തനം

അധ്യാപക ബാങ്കില്‍ നിന്നും താഴെപ്പറയുന്ന ഒഴിവുകളിലേക്ക്‌ നിയമിക്കണം.

സര്‍ക്കാര്‍ സ്‌കൂളുകള്‍

ഹെഡ്‌ ടീച്ചറെ ക്ലാസ്‌ ചാര്‍ജില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവ്‌, അധിക ഡിവിഷന്‍ തസ്‌തികകള്‍, ഭാവിയില്‍ ഉണ്ടാകുന്ന അവധി ഒഴിവുകളുള്‍പ്പെടെയുള്ള എല്ലാ ഒഴിവുകളും, എസ്‌.എസ്‌.എയുടെ കീഴിലുള്ള തസ്‌തികകള്‍ (ബി.പി.ഒ, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ മുതലായ) ആര്‍.എം.എസ്‌.എ, എസ്‌.എസ്‌.എയുടെ കീഴിലുള്ള പ്രോജക്‌ടുകള്‍, ആര്‍.എം.എസ്‌.എ സ്‌കൂളുകള്‍ എന്നിവയാണവ.

എയ്‌ഡഡ്‌ സ്‌കൂളുകള്‍

ദീര്‍ഘകാല അവധി ഒഴിവുകള്‍, ഹ്രസ്വകാല ഒഴിവുകള്‍ (ഡെപ്യൂട്ടഷേന്‍, ട്രെയിനിംഗ്‌ എന്നിവ മൂലമുണ്ടാകുന്ന ഒഴിവുകള്‍ ഉള്‍പ്പെടെ), ഒരു മാനേജ്‌മെന്റിന്‌ കീഴിലുള്ള അദ്ധ്യാപകന്‍ ടീച്ചേഴ്‌സ്‌ ബാങ്കിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രസ്‌തുത സ്‌കൂളിലെ റിട്ടയര്‍മെന്റ്‌, മരണം, രാജി, പ്രൊമോഷന്‍, ട്രാന്‍സ്‌ഫര്‍ തുടങ്ങി എല്ലാ ഒഴിവുകളും, ഹെഡ്‌ ടീച്ചറെ ക്ലാസ്‌ ചാര്‍ജില്‍ നിന്നും ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവ്‌. അണ്‍എക്കോണമിക്‌ സ്‌കൂളുകള്‍ നിര്‍ത്തലാക്കുന്നതുവരെയുള്ള ഒഴിവുകള്‍ എന്നിവ കെ.ഇ.ആര്‍ അധ്യായം 5 ചട്ടം ആര്‍ (എട്ട്‌) പ്രകാരം പുതിയ സ്‌കൂളുകളിലും പുതുതായി അപ്‌ഗ്രേഡ്‌ ചെയ്യപ്പെടുന്ന സ്‌കൂളുകളിലും, അധ്യാപകബാങ്കില്‍ നില്‍ക്കുന്ന അധ്യാപകരില്‍ എച്ച്‌.എസ്‌.എസ്‌.റ്റി ആയി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ മാനേജ്‌മെന്റിനു കീഴില്‍ എച്ച്‌.എസ്‌.എസ്‌.റ്റി വിഭാഗത്തില്‍ ഒഴിവ്‌ വരുമ്പോള്‍ അവിടെ നിയമിക്കുകയും യോഗ്യരായ അധ്യാപകര്‍ സ്‌കൂളുകളില്‍ തുടരുന്നുണ്ടെങ്കില്‍ അവരെ നിയമിക്കുകയും വേണം.

നിയമന രീതി സര്‍ക്കാര്‍ സ്‌കൂളുകള്‍

ഏതെങ്കിലും സര്‍ക്കാര്‍ സ്‌കൂളില്‍ ഒഴിവുകളുണ്ടാകുന്ന പക്ഷം അധ്യാപക ബാങ്കില്‍ അധ്യാപകര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ മാത്രമേ നിയമിക്കാവൂ. അധ്യാപക ബാങ്കിലെ അധ്യാപകര്‍ ജില്ലാടിസ്ഥാനത്തിലും അവശേഷിക്കുന്നില്ലെങ്കില്‍ മാത്രമേ ഒഴിവുകള്‍ പി.എസ്‌.എസിക്കു റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുള്ളൂ.

നിയമനരീതി എയ്‌ഡഡ്‌ സ്‌കൂളുകള്‍

അധ്യാപക ബാങ്കില്‍ നിന്നുമാത്രം നിയമനം നടത്തേണ്ട ഒഴിവുകള്‍ അതത്‌ മാനേജര്‍മാര്‍ അധ്യാപക ബാങ്കില്‍ നിന്നും നിയമനം നടത്തി 48 മണിക്കൂറിനുള്ളില്‍ അതത്‌ എ.ഇ.ഒ/ഡി.ഇ.ഒ മര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യണം. ഇങ്ങനെ ചെയ്യാത്ത മാനേജര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. അധ്യാപക ബാങ്കില്‍ നിന്നും നികത്തേണ്ട ഒഴിവുകളില്‍ ഏതിലെങ്കിലും മാനേജര്‍ മറ്റ്‌ രീതിയില്‍ നിയമനം നടത്തിയിട്ടുള്ളത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍, വിദ്യാഭ്യാസ ഓഫീസര്‍ ആ അധ്യാപകനെ അടിയന്തിരമായി പിരിച്ചുവിട്ട്‌ പകരം അധ്യാപക ബാങ്കില്‍ നിന്നും നിയമനം നടത്തേണ്ടതും മാനേജര്‍ക്കെതിരെ നടപടി എടുക്കേണ്ടതുമാണ്‌. അധ്യാപക ബാങ്കില്‍ നിന്നും നിയമനം ലഭിച്ച അധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്നതുമൂലമോ മറ്റ്‌ കാരണങ്ങള്‍കൊണ്ടോ ഒഴിവുണ്ടായാല്‍ വീണ്ടും അധ്യാപക ബാങ്കില്‍ നിന്നും മാത്രമേ പ്രസ്‌തുത ഒഴിവ്‌ നികത്താന്‍ പാടുള്ളൂ.

അധ്യാപക ബാങ്കിലുള്‍പ്പെട്ട അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍

അധ്യാപകബാങ്കിലുള്‍പ്പെട്ട അധ്യാപകര്‍ വിഭ്യാഭ്യാസ ഓഫീസര്‍മാര്‍/ മാനേജര്‍മാര്‍ നല്‍കുന്ന നിയമനം സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്‌. നിയമനം നല്‍കിക്കഴിഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ സ്‌കൂളില്‍ ജോയിന്‍ ചെയ്യാത്ത അധ്യാപകരെ ഉടനടി ബാങ്കില്‍ നിന്നും നീക്കം ചെയ്യണം. ബാങ്കിലുള്‍പ്പെട്ട അധ്യാപകരുടെ സര്‍വീസ്‌ ബുക്കുകള്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ സൂക്ഷിക്കേണ്ടതാണ്‌. കൂടാതെ അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ (51 എ ഉള്‍പ്പെടാതെയുള്ള) ഹാജര്‍ അതത്‌ സ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍ രേഖപ്പെടുത്തി ഡ്യൂട്ടിസര്‍ട്ടിഫിക്കറ്റ്‌ ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ ക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌. അവരുടെ പുനര്‍നിയമനം സംബന്ധിച്ചും ഇന്‍ക്രിമെന്റ്‌, ലീവ്‌ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചും സര്‍വീസ്‌ ബുക്കില്‍ രേഖപ്പെടുത്തണം. എപ്പോഴെങ്കിലും മാതൃസ്‌കൂളില്‍ ഒഴിവ്‌ വന്ന്‌ തിരികെ പോകുമ്പോള്‍ മാത്രം പ്രസ്‌തുത ചുമതല ഹെഡ്‌മാസ്റ്ററെ ഏല്‍പ്പിക്കാവുന്നതാണ്‌. അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ട സ്‌പെഷ്യലിസ്റ്റ്‌ അധ്യാപകരെ സംബന്ധിച്ച്‌ ജി.ഒ (പി) 199/11 പ്രകാരമുള്ള വ്യവസ്ഥകളും കെ.ഇ.ആര്‍ വ്യവസ്ഥകളും ബാധകമായിരിക്കും.

ബാങ്കില്‍ തുടരുന്ന അധ്യാപകരുടെ ശമ്പള ബില്ലുകള്‍ മാറേണ്ടതും അതു വിതരണം ചെയ്യേണ്ടതും അതത്‌ എ.ഇ.ഒ/ഡി.ഇ.ഒ മാര്‍ ആയിരിക്കും.

അധ്യാപക ബാങ്കിലേക്ക്‌ മാറ്റപ്പെടുന്ന അധ്യാപര്‍ക്കെല്ലാം സര്‍ക്കാര്‍ ശമ്പളം നല്‍കിവരുന്നതിനാല്‍ ഇവരുടെ പുനര്‍വിന്യാസം സമയബന്ധിതമായി ചെയ്യേണ്ടതാണ്‌.

പൊതുവായ നിര്‍ദ്ദേശങ്ങള്‍

സര്‍ക്കാര്‍ അനുമതി ഇല്ലാതെയും ചട്ടവിരുദ്ധമായും മാനേജര്‍ നിയമനം നടത്തിയിട്ടുണ്ടെങ്കിലും തസ്‌തിക നിര്‍ണയ ഉത്തരവ്‌ പ്രകാരം അനുവദിച്ചുകൊടുത്തിട്ടുള്ളതില്‍ കൂടുതല്‍ തസ്‌തികയിലോ അനുവദനീയമായ തസ്‌തികയില്‍ മറ്റേതെങ്കിലും കാരണത്താലോ അംഗീകാരം ലഭിക്കാതെ അധ്യാപകര്‍ തുടരുന്നുണ്ടെങ്കിലും മാനേജര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അനുമതി ഇല്ലാത്ത തസ്‌തികകളില്‍ മാനേജര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്ന എ.ഇ.ഒ/ഡി.ഇ.ഒ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്‌.

നിര്‍ദിഷ്‌ട യോഗ്യത, യു.ഐ.ഡി യിലെ കൃത്രിമം ജനനതീയതിയിലെ മാനദണ്‌ഡം എന്നിവ പ്രകാരം നിയമിക്കപ്പെടുവാന്‍ അര്‍ഹതയില്ലെന്ന്‌ പിന്നീട്‌ കണ്ടെത്തിയാല്‍ പിരിച്ചുവിടും എന്ന ഒരു അണ്ടര്‍ടേക്കിംഗ്‌ അധ്യാപകര്‍ക്ക്‌ നിയമനം നല്‌കുന്നതിനു മുമ്പ്‌ മാനേജര്‍മാര്‍ എഴുതി വാങ്ങേണ്ടതാണ്‌. ബന്ധപ്പെട്ട അധികാരി അത്‌ സര്‍വ്വീസ്‌ ബുക്കില്‍ പതിപ്പിക്കേണ്ടതാണ്‌.

ഓരോ വര്‍ഷവും മാര്‍ച്ച്‌ 31 ന്‌ മുമ്പായി (ഈ അക്കാഡമി വര്‍ഷം 31.03.2015 നു മുമ്പായി) ഓരോ സ്‌കൂളിലും നിലനില്‍ക്കുന്ന അധ്യാകരുടെ ലിസ്റ്റ്‌ അതത്‌ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍മാര്‍/ മാനേജര്‍മാര്‍ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ സമര്‍പ്പിക്കേണ്ടതും, അനുവദിച്ച തസ്‌തികകളില്‍ അംഗീകാരമുള്ള അധ്യാപകര്‍ മാത്രമേ തുടരുന്നുള്ളൂവെന്ന്‌ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതുമാണ്‌.

സ്‌കൂളുകളില്‍ യു.ഐ.ഡി/ഇ.ഐ.ഡി പ്രകാരമുള്ള കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തണം. യ.ഐ.ഡി അടിസ്ഥാനമാക്കിയുള്ള തസ്‌തികനിര്‍ണ്ണയം നടന്നുകഴിഞ്ഞാല്‍ ഒരു ഉന്നതതല പരിശോധന നടത്തി അധിക ഡിവിഷന്‌ അര്‍ഹതയുണ്ടെങ്കില്‍ സര്‍ക്കാരിന്‌ ശുപാര്‍ശ ചെയ്യണം. യു.ഐ.ഡി. ഉള്ള കുട്ടികളുടെ എണ്ണവും ക്ലാസ്സില്‍ ഹാജരായിട്ടുള്ള കുട്ടികളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ അധിക തസ്‌തിക അനുവദിക്കുകയില്ല. സൂപ്പര്‍ ചെക്ക്‌ ഓഫീസര്‍ ഒരു പരിശോധന കൂടി നടത്തി മാനേജര്‍/ഹെഡ്‌ മാസ്റ്റര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്‌.

തസ്‌തിക നിര്‍ണയ ഉത്തരവുകള്‍ക്കെതിരെയുള്ള അപ്പീലുകള്‍ കെ.ഇ.ആര്‍. പ്രകാരം നല്‍കേണ്ടതും തീര്‍പ്പാക്കേണ്ടതുമാണ്‌.

വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഉത്തരവുകള്‍ ലംഘിച്ച്‌ നിയമനാംഗീകാരമില്ലാതെ സ്‌കൂളില്‍ തുടരുന്ന അധ്യാപകനെതിരെയും മാനേജര്‍ക്കെതിരെയും ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്യണം.

No comments:

Post a Comment