പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ് സ്‌കൂളുകളിലെ എല്‍.പി., യു.പി. പ്രഥമാധ്യാപകര്‍ക്കുളള ദ്വിദിന മാനേജ്‌മെന്റ് പരിശീലനം ജനുവരി അഞ്ച് മുതല്‍ 17 വരെ ഏഴ് ബാച്ചുകളിലായി സീമാറ്റ്- കേരള നടത്തുന്നു. കെ.ഇ.ആര്‍., കെ.എസ്.ആര്‍., ഫിനാന്‍സ് മാനേജ്‌മെന്റ്, സ്റ്റോര്‍ പര്‍ച്ചേയ്‌സിങ്, സ്‌കൂള്‍ വികസന പദ്ധതിയും വിദ്യാലയാസൂത്രണവും, അക്കാദമിക മികവുകള്‍, ഐ.സി.ടി യും ഇ-ഗവേണന്‍സും, പ്രഥമാധ്യാപകന്റെ കടമകളും ചുമതലകളും, നേതൃഗുണങ്ങളും സ്ട്രസ് മാനേജ്‌മെന്റും, സ്‌കൂള്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാല്യൂവേഷന്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടൈം മാനേജ്‌മെന്റ് എന്നിവ മാനേജ്‌മെന്റ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതത് വിഷയങ്ങളിലെ വിദഗ്ദ്ധര്‍ ക്ലാസെടുക്കും. അറിയിപ്പ് കിട്ടിയ പ്രഥമാദ്ധ്യാപകര്‍ അതത് ബാച്ചുകളില്‍ എത്തണമെന്ന് സീമാറ്റ് - കേരള ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment