FLASH NEWS

WELCOME TO GWLPS KUMBLA BLOG. BLOG ADRESS IS........... 11329gwlpskumbla.blogspot.in animated-school-image-0007 Thank U
2016 INTERNATIONAL YEAR OF PULSES

Wednesday, 25 February 2015

Income tax Calculator

2014-15 സാമ്പത്തികവർഷത്തെ ആദായനികുതി കണക്കാക്കി സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സമയം ഇതാ ഇങ്ങെത്തി.  കഴിഞ്ഞ മാസങ്ങളിൽ ശമ്പളത്തിൽ നിന്നും കുറച്ചത് കഴിച്ച് ഇനി ബാക്കി അടയ്ക്കാനുള്ള ആദായനികുതി ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കേണ്ടതുണ്ടല്ലോ.
ഇൻകം ടാക്സ് കണക്കാക്കുന്നതിനും സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനും ആവശ്യമെങ്കിൽ Form 10E ഉപയോഗിച്ച് ടാക്സ് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുകൾ ഇന്ന് നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്‌.  അതിൽ പലതും നമുക്കാവശ്യമായ ഇൻകം ടാക്സ് സംബന്ധമായ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ തന്നെ നൽകുന്നവയുമാണ്.  അവ നമുക്ക് വേണ്ടി തയ്യാറാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുളള അവരുടെ നല്ല മനസ്സിനെയും സേവനങ്ങളെയും നന്ദിയോടെ സ്മരിച്ചു കൊണ്ട് നമുക്ക് അനുയോജ്യമായ ഒരെണ്ണം തെരഞ്ഞെടുത്ത് ഉപയോഗിക്കാം.
  • EC TAX 2015 (Malayalam) By Babu Vadakkumchery - Income Tax and Relief Calculator
  • TAX CONSULTANT By Saffeeq MP- Tax and Relief Calculator(Updated Version)
  • EASY TAX By Alrahman - Tax Calculator
  • CALCPRINT By Krishna Das NP - Ubundu based Tax Calculator
  • TAX RELIEF CALCULATOR By Alrahman
  • IT Statement&Relief Calculator(Windows) By Narayanan MS, HSS Seekrishnapuram
  • IT Statement& Relief Calculator(Ubundu) By Narayanan MS
  • EASY TAX 2015 By Sudheer Kumar TK & Rajan N - Tax Calculator
  • Tax Relief Calculator By Sudheer Kumar TK 
  •  ഇനി നികുതി കണക്കാക്കുന്നതെങ്ങിനെ എന്ന് നോക്കാം.  Gross Salary Income കാണുകയാണ് ആദ്യപടി.
    GROSS SALARY INCOME 
    ആകെ ശമ്പളവരുമാനത്തിൽ  2014 മാർച്ച്‌  മാസം മുതൽ 2015 ഫെബ്രുവരി  മാസം വരെയുള്ള  Pay,  DA , HRA , CCA , Special Allowance,  Overtime Allowance , 2014 ഏപ്രിൽ ഒന്നിനും 2015 മാർച്ച്‌ 31 നും ഇടയിൽ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം ഉൾപ്പെടുന്നു.
     NET SALARY INCOME  അല്ലെങ്കിൽ  Income Chargeable under the head Salaries)
    Gross Salary Income ത്തിൽ നിന്നും താഴെ കൊടുത്ത ഇനങ്ങൾ കുറച്ചാൽ Net Salary Income ലഭിക്കുന്നു.
    1.HRA (Section 10(13A)
    വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിൻറെ  (Pay +DA ) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമേ ഇളവായി ലഭിക്കൂ.
    1- ആ വർഷം ലഭിച്ച HRA ,
    2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
    3-ശമ്പളത്തിൻറെ 40%
    (ഉദാഹരണമായി 3000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം 350000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ 10% 35000  ആണല്ലോ. അയാൾ ആ വർഷം 34000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല.  37000 കൊടുത്തെങ്കിൽ 2000 രൂപ ഇളവ്. 70000 രൂപ കൊടുത്തെങ്കിൽ 3000 രൂപ ഇളവ് )
    2- Professional Tax  (Section 16(iii)), Entertainment Allowance (Section 16(ii))
    ആ വർഷം കൊടുത്ത തൊഴിൽ നികുതി കുറയ്ക്കാം.  കൂടാതെ ആ വർഷം ലഭിച്ച Entertainment Allowance ഗ്രോസ് സാലറിയിൽ ഉൾപ്പെട്ടതും കുറയ്ക്കാം. ഇത്രയും കുറച്ചാൽ കിട്ടുന്നതാണ് Income Chargeable under the head salaries (Net Salary Income)
    GROSS TOTAL INCOME 
    ഇപ്പോഴത്തെ തുകയിൽ നിന്നും Housing Loan Interest കുറയ്ക്കുകയും മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവ കൂട്ടുകയും ചെയ്‌താൽ GROSS TOTAL INCOME കിട്ടുന്നു.
    Housing Loan Interest  (Section 24(b) )
    സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം.  ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.  വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
    A .1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും.  രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം.  ഇത് കാണിക്കാൻ ഒരു "Self  Declaration" നൽകിയാൽ മതിയാകും.
    B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
    C . റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും  പരമാവധി ഇളവ് 30,000 രൂപയാണ്.
    (ഹൗസ്  പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനം എന്ന head ൽ നഷ്ടമായാണ് ഇത്  കാണിക്കുന്നത്.  അത് കൊണ്ടാണ് Form 16 ന്റെ Part B യിൽ ഈ സംഖ്യ Income from House Property യ്ക്ക് നേരെ മൈനസ് ചിഹ്നം ചേർത്ത് കാണിക്കുന്നത്)
    TAXABLE INCOME അല്ലെങ്കിൽ TOTAL INCOME 
    Gross Total Income ത്തിൽ നിന്നും Chapter VI-A യിൽ പറയുന്ന അർഹമായ കിഴിവുകൾ കുറച്ചാൽ Taxable Income ലഭിക്കുന്നു.  ഈ Taxable Income ത്തിനാണ് നാം നിശ്ചിത നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുന്നത്. Income Tax രേഖകളിലും Form 16 ലും മറ്റും TOTAL INCOME എന്നാണ് Taxable Income ത്തിനു പേര് കാണുക. Total Income എന്നാൽ നമുക്ക് ആകെ ലഭിച്ച വരുമാനമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. Total Income എന്നാൽ എല്ലാ കിഴിവുകൾക്കും ശേഷമുള്ള തുകയാണ്.
    Chapter VI -A യിലെ കിഴിവുകൾ 
    80 C 
    നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള  കിഴിവുകൾ പരമാവധി 1,50,000 രൂപ വരെ Gross Total Income ത്തിൽ നിന്നും കുറയ്കാം. ആ വർഷം അടച്ച അല്ലെങ്കിൽ കൊടുത്ത തുക മാത്രമേ 80 C  പ്രകാരം കിഴിവായി ലഭിക്കൂ.
    1. Provident Fund  ൽ നിക്ഷേപിച്ച subscription തുകയും അരിയറും കിഴിവായി അനുവദിക്കും. (ലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)
    2. LIC   യിൽ ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച പ്രീമിയം കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം  എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)
    3. SLI,  GIS,  FBS  എന്നിവ.
    4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)
    5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ  5 വർഷത്തിൽ കുറയാത്ത കാലത്തേക്ക് Tax Savings Approved Scheme കളിലെ  സ്ഥിരനിക്ഷേപം.
    6. Tution Fees - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല.
    7. സ്വന്തം താമസത്തിനായി വീട് വാങ്ങുന്നതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.
    ഇവ കൂടാതെ  അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
    80 CCC
    LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
    80 CCD
    സർക്കാർ പെൻഷൻ പദ്ധതികളിൽ ജീവനക്കാരന്റെ വിഹിതം അടച്ച തുക 80 CCD പ്രകാരം കിഴിവ് ലഭിക്കും.  National Pension Scheme  ഉൾപ്പെട്ടവർ  അടച്ച തുക ഈ Section പ്രകാരമാണ് കാണിക്കേണ്ടത്.  ഇത് ശമ്പളത്തിന്റെ (Pay +DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല.  Section 80 CCD പ്രകാരമുള്ള കിഴിവ് പരമാവധി 1 ലക്ഷം മാത്രമാണ്.
    Section 80C, 80CCC , 80CCD എന്നിവയിലെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്.  ഇനി പറയുന്ന എല്ലാ കിഴിവുകളും 1,50,000 ത്തിന് പുറത്തുള്ളവയാണ്.
    80 CCG
    നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്.  ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം.  ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.
    80 D (Health Insurance Premium)
    ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം,  പരമാവധി 15,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 20,000 ആണ്.  ഇത് കൂടാതെ ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുകപരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് പരിഗണിക്കും.  ഇവർക്കുള്ള ആകെ കിഴിവ് 15,000 അല്ലെങ്കിൽ 20,000 കവിയാൻ പാടില്ല.
    ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 15,000 കൂടെ ഇളവ് ലഭിക്കും.  ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 20,000 വരെ ആവാം.
     മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന്  അർഹമാണ്.  ഇവർക്കുള്ള ആകെ കിഴിവ് 15,000 അല്ലെങ്കിൽ 20,000 കവിയാൻ പാടില്ല.
    Health Insurance  പ്രീമിയം നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം .  Health Check up ന് പണം നേരിട്ട് നൽകിയതാവാം.
    80 DD - (For Disability of dependants with disability)
    ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ / ഭർത്താവ് , മക്കൾ, മാതാപിതാക്കൾ , സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.
    ചെലവഴിച്ച തുക എത്രയായാലും 50,000 രൂപയാണ് കിഴിവ് ലഭിക്കുക.  80 % ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപ കിഴിവ് ലഭിക്കും.
     ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
    80U (For Employee with disability)
    സാമ്പത്തിക വർഷത്തിലെ  ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability ഉണ്ടെന്നു ഒരു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക്‌ 50,000 രൂപ കിഴിവ് ലഭിക്കും.  50000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്.  അല്ലാതെ ചെലവഴിച്ച തുകയല്ല.  കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) ഒരു ലക്ഷം രൂപ ഇളവുണ്ട്.  80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ്  ഹാജരാക്കണം.
    80 DDB (For Medical treatment of specified diseases)
    ജീവനക്കാരൻ,  ഭർത്താവ് അല്ലെങ്കിൽ  ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.
    Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സാചെലവുകൾക്കാണ് അർഹതയുള്ളത്.  40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്.  എന്നാൽ രോഗി Senior Citizen ആണെങ്കിൽ  60,000 രൂപ വരെ കിഴിവ് ലഭിക്കും.  ഓരോ രോഗങ്ങൾക്കും സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Form 10- I  യിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.  Reimburse ചെയ്തെങ്കിൽ അത് കഴിച്ചേ ഇളവ് ലഭിക്കൂ.
    80 E  (Interest for loan for higher education )
    ഭർത്താവ് / ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക.  Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.  80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
    80 EE  (Deduction for interest on loan taken for residential house property)
    2013-14 സാമ്പത്തികവർഷത്തിൽ Financial Institution ൽ നിന്നും എടുത്ത ഹൌസിംഗ് ലോണിന്റെ പലിശ 2014-15 സാമ്പത്തികവർഷത്തിൽ അടച്ചത് 1,00,000 രൂപ വരെ ഈ സെക്ഷൻ പ്രകാരം ഇളവ് ലഭിക്കും.  ലോണ്‍ എടുക്കുമ്പോൾ മറ്റൊരു വീട് ഉണ്ടായിരിക്കരുത്.  വീടിന്റെ വില 40 ലക്ഷത്തിലും ലോണ്‍ തുക 25 ലക്ഷത്തിലും കവിയരുത്.  കഴിഞ്ഞ സാമ്പത്തിക വർഷം പലിശ അടച്ചുവെങ്കിൽ അത് കഴിച്ചു ബാക്കിയുള്ളതെ ഈ വർഷം ഇളവു ലഭിക്കൂ.ഒരാള്‍ 1-4-13 നു ശേഷം എടുത്ത ഒരു ഹൌസിംഗ് ലോണിന് 2014-15 വര്‍ഷം 2,60,000 രൂപ പലിശയുണ്ടെങ്കില്‍ അതില്‍ 2 ലക്ഷം രൂപ Section 24 പ്രകാരം കിഴിവ് ലഭിക്കും. 80 EE പ്രകാരം കിഴിവിന് അര്‍ഹതയുണ്ടെങ്കില്‍ 60,000 രൂപ കിഴിവ് ലഭിക്കും. (ഇയാള്‍ 80 EE പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80,000 രൂപ കിഴിവ് നേടിയെങ്കില്‍ ഈ വര്‍ഷം 20,000 രൂപ മാത്രമേ 80EE പ്രകാരം കിഴിവ് ഉണ്ടാവൂ)
    80 G (Donations to notified Funds and charitable institutions)
    ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും.  ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന്  ഇത് പരിഗണിക്കില്ല.  Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം.  (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
    80GGC
    80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല.  Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും.  കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം.  സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും.
    80TTA
    ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലെ SB Account  കളിൽ നിന്നും ലഭിച്ച പലിശ നിങ്ങൾ Gross Total Income ത്തിൽ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ.  പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും.
    Chapter VI -A യിലെ പ്രധാന കിഴിവുകൾ ഇത്രയുമാണ്.  Gross Total Income ത്തിൽ നിന്നും നമുക്ക് അർഹതയുള്ള കിഴിവുകൾ കുറച്ചാൽ Total Income  അല്ലെങ്കിൽ Taxable income കിട്ടുന്നു.
    ഈ Total Income പത്തിന്റെ ഗുണിതങ്ങളായി റൗണ്ട് ചെയ്യാൻ Section 288A യിൽ പറയുന്നുണ്ട്. എങ്കിലും Circular No -17/ 2014 CBDT Dated  10-12-14 ൽ TDS Quarterly Return (Q4) ഫയൽ ചെയ്യുമ്പോൾ അതിൽ Annexure II ൽ Total Taxable Income (column 346) റൗണ്ട് ചെയ്യാതെ കാണിക്കണമെന്ന് നിർദ്ദേശിക്കുന്നു.
    Taxable Income (Total Income)ത്തിന്  ഈ വർഷത്തെ നിരക്ക് പ്രകാരം   ടാക്സ് കണക്കാക്കുകയാണ് ഇനി വേണ്ടത്.  അതിനായി  ഈ വർഷത്തെ Income Tax Rate പരിശോധിക്കാം.
    INCOME TAX RATE for 2014-15
    60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate ആവും നമുക്കാവശ്യം.
    1.)  2,50,000 രൂപ വരെ ടാക്സ് ഇല്ല.
    2.)  2,50,000 ത്തിന് മുകളിൽ 5,00,000 വരെ  : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം. ഫലത്തിൽ 2,70,000 ത്തിന് മുകളിൽ മാത്രമേ ടാക്സ് ഉണ്ടാവൂ.
    3.) 5,00,000 ത്തിനു മുകളിൽ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നന്റെ  20 % വും കൂട്ടിയ തുക.  (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
    4.) 10,00,000 ത്തിനു മുകളിൽ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
    60 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഉള്ള നിരക്ക്
    1.) 3,00,000 വരെ ടാക്സ് ഇല്ല.
    2.) 3,00,000 മുതൽ 5,00,000 വരെ : 3 ലക്ഷത്തിനു മുകളിൽ വരുന്നത്തിന്റെ 10 %.  ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 2000 രൂപ കുറയ്ക്കാം.
    3.) 5,00,000 ലക്ഷം മുതൽ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നന്റെ  20 % വും കൂട്ടിയ തുക.  (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
    4.) 10,00,000 ത്തിനു മുകളിൽ : 1,20,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
    80 വയസ്സിന് മുകളിലുള്ളവർക്ക്
    1.) 5,00,000 വരെ ടാക്സ് ഇല്ല.
    2.) 5,00,000 മുതൽ 10,00,000 വരെ : 5 ലക്ഷത്തിനു മുകളില വരുന്ന തുകയുടെ 20%.
    3.) 10,00,000 ത്തിനു മുകളിൽ : 1,00,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നത്തിന്റെ 30 % വും കൂട്ടിയ തുക.
    SURCHARGE
    ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge  ഇല്ല.
    EDUCATION CESS
    ആദായ നികുതിയുടെ 2 % Education Cess ഉം 1 % Secondary and Higher Education Cess ഉം കൂടി ആകെ 3 %  Cess കൂടി നികുതിയോട് കൂട്ടണം. ഇതാണ് ഈ സാമ്പത്തികവർഷം അടയ്ക്കേണ്ട ടാക്സ്.
    Rounding of Income Tax 
    Income Tax Act ന്റെ Section 288B യിൽ അടയ്ക്കേണ്ടതായ ടാക്സ് പത്തിന്റെ  ഗുണിതങ്ങളായി റൗണ്ട് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും  ഈ വർഷത്തെ Circular No 17 / 2014 Dated 10-12-2014 CBDT ൽ പറയുന്നത് മറ്റൊന്നാണ്.  "Employer is advised to quote Total Taxable Income in Annexure  II  without rounding-off  and TDS should be deducted and reported accordingly , ie, without rounding-off TDS also"
    TDS Return ഫയൽ ചെയ്യുന്ന അവസരത്തിൽ RPU വിലെ Annexure II ൽ നമുക്ക് റൌണ്ട് ചെയ്ത Total Income ചേർത്താൻ കഴിയില്ല.  Gross Total Income ത്തിൽ നിന്നും deduction കൾ കുറച്ചു കിട്ടുന്ന സംഖ്യ calculate ചെയ്യപ്പെടുകയാണ്.
    Relief  u/s  89(1)
    മുൻവർഷങ്ങളിൽ ലഭിക്കേണ്ട ശമ്പളം,DA തുടങ്ങിയവയിൽ ഏതെങ്കിലും അരിയറായി ഈ വർഷം ലഭിച്ചത് മൂലം ഉണ്ടായ ടാക്സ് വർദ്ധനവിൽ നിന്ന് രക്ഷ നേടാൻ Section 89 (1) നമ്മെ സഹായിക്കും.  മുൻവർഷങ്ങളിലേക്കുള്ള ശമ്പളം അതാത് വർഷങ്ങളിലെ വരുമാനത്തോട് കൂട്ടി ടാക്സ് കാണുകയും ഈ വർഷത്തെ വരുമാനത്തിൽ നിന്ന് കുറച്ചു ടാക്സ് കാണുകയും ചെയ്യുന്ന കണക്ക് Form 10E യിൽ ചെയ്ത് നമുക്ക് Tax Relief നേടാം.  ഇതിന് സഹായകരമായ സോഫ്റ്റ്‌വെയറുകൾ MATHSBLOG ൽ നിന്നും ലഭിക്കും.
    Form 10E വഴി Relief ന്  അർഹതയുണ്ടെങ്കിൽ അത് അടയ്ക്കേണ്ടതായ ടാക്സിൽ നിന്നും കുറയ്ക്കാം.
    ഇനി മുൻമാസങ്ങളിൽ ശമ്പളത്തിൽ നിന്നും TDS അയി ആകെ കുറച്ച ടാക്സ് അടയ്കേണ്ട ടാക്സിൽ നിന്നും കുറയ്ക്കുക.  ഇതാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കെണ്ടത്.

No comments:

Post a Comment